Tuesday, August 19, 2008

ആരായിരുന്നു ആ മനുഷ്യന്‍?

കുറെ നൂറ്റാണ്ടുകള്‍ക്കു മുന്പ് ലോകത്തിന്റെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു മറു പ്രദേശത്ത് ഒരു മനുഷ്യന്‍ ജനിച്ചു. ദാക്ഷിണ്യമില്ലാത്ത ഭൂപ്രകൃതിയും തീക്ഷ്ണത യേറിയ കാലാവസ്ഥയും സാധാരണ ജീവിതം പോലും അസാധ്യവും ദുസ്സഹവും ആക്കുന്ന അത്തരമൊരു പ്രദേശത്ത് നിന്നും ക്ഷിപ്രവും ദൂര വ്യാപകവുമായ ഒരു വിപ്ലവത്തിന് നാന്ദി കുറിക്കപ്പെടുമെന്നു ആരും കരുതാനിടയില്ല. എങ്കിലും അത് സംഭവിച്ചു. പെട്ടെന്നായിരുന്നു അത്. നാലു പതിറ്റാണ്ടോളം ധ്യാനത്തിന്റെയും മനനത്തിന്റെയും വഴികളിലൂടെ മാത്രം സഞ്ചരിച്ച വെറും സാധാരണക്കാരനായ ഒരു മനുഷ്യന് അത് സാധിച്ചു.ദിഗന്തന്ഗലില് മുഴങ്ങുന്ന വെള്ളിടി പോലെ ആ മനുഷ്യ വക്ത്രത്തില്‍ നിന്നും ഉതിര്‍ന്ന ആദ്യ വചനങ്ങള്‍ മാറ്റത്തിന്റെ അലയൊലിയായി ഭൂഖണ്ഡത്തില്‍ നിന്നു ഭൂഖണ്ടാത്തിലേക്ക് പരന്നൊഴുകി. ലോക ചരിത്രത്തിന്റെ എഴുതപ്പെട്ടതും അല്ലാത്തതുമായ ഒരു സംസ്കാരത്തിനും അവകാശപ്പെടാനാവാത്ത സവിശേഷതകള്‍ സ്വന്തമായ അന്യൂനവും നവീനവുമായ ജീവിത രീതിയുടെ അവതരണം.ദൈവത്തിന്റെ ഏകത്വവും മനുഷ്യന്റെ സാര്‍വ ലൌകികമായ സാഹോദര്യവും ഊന്നി പ്പറയുന്ന ഒരു നീതി ശാസ്ത്രം ആദ്യമായി പ്രഘോഷിക്കപ്പെടുകയായിരുന്നു, ഒട്ടേറെ വിപ്ലവങ്ങള്‍ ലോകത്ത് അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും ചില പ്രത്യേക മേഖലകളില്‍ പരിമിതമായിരുന്നു.ഭരണ മാറ്റം ഉദാഹരണം.പ്രാകൃത സാമൂഹിക ക്രമങ്ങള്‍ വ്യക്തി/രാജ വാഴ്ച്ചകള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ ഭരണത്തോടുള്ള അപ്രീതി കാരണമോ അധികാരത്തോടുള്ള മോഹം മൂലമോ അധികാരത്തില്‍ വാഴുന്നവര്‍ക്കെതിരെ ജനങ്ങളോ അധികാര മോഹി കലോ ഭരണ കര്‍ത്താക്കളെ ഇല്ലായ്മ ചെയ്തു പുതിയ ഭരണം സ്ഥാപിച്ചിരുന്നു.ഈ മാറ്റങ്ങളെ വിപ്ലവങ്ങളായി വ്യവ ഹരിക്കരുന്ടെങ്ങിലും ഭരണ മാട്ടത്തിനപ്പുരം അവ സാമൂഹ്യ ജീവിതത്തില്‍ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല.ഫ്രെന്ച്ച് വിപ്ലവവും റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവവും ഭരണകൂടത്തിന്റെ അഴിമതി,ജനദ്രോഹ നടപടികള്‍ എന്നിവയുടെ പ്രത്യാഘാതമായി സംഭവിച്ചതായിരുന്നു.വിപ്ലവം എന്നാല്‍ അവസ്ഥാ മാറ്റം എന്ന് ചുരുക്കി പറയാം. ഭൌതികവും, ആത്മീയവും ,സാമൂഹികവും, സാമ്പത്തികവുമായ മനുഷ്യ ജീവിതത്തിന്റെ നിഖില മേഖല കളിലും സമ്പൂര്‍ണ മാറ്റം വരുത്തിയ ഒരു വിപ്ലവമായിരുന്നു മരുഭൂമിയിലെ ആ മനുഷ്യന്‍ നടത്തിയത്.സൃഷ്ടാവിനെയും സൃഷ്ടികളേയും സു ധ്രിദമായി ബന്ധിപ്പിക്കുന്ന ഒരാശയം അതിന് മുന്പ് ലോകര്‍ക്ക് അന്യമായിരുന്നു. വ്യക്തി സ്വാതന്ത്ര്ര്യം നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ ഭദ്രത ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക ക്രമമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.ആത്മീയതയെയും ഭൌതികതയെയും അദ്ദേഹം രണ്ടായി കണ്ടില്ല.ദൈവ വിശ്വാസം അദ്ധേഹത്തിന്റെ ദ്രിഷ്ടിയില്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ട സന്യാസ ജീവിതം നയിക്കാന്‍ ഉള്ളതായിരുന്നില്ല.ലൌകിക ജീവിതം ത്യജിച്ചു കൊണ്ടുല്ലതായിരുന്നില്ല അദ്ദേഹം വിഭാവനം ചെയ്ത സാമൂഹ്യ ജീവിതം.ആ കാല മാത്രയും ആത്മീയാചാര്യന്മാര്‍ പഠിപ്പിച്ചു തന്നതില്‍ നിന്നു വ്യത്യസ്തമായ ഒരു രീതി ആയിരുന്നു ഇതും.സമൂഹത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിച്ചു കൊണ്ടു തന്നെ വ്യക്തി ജീവിതവും ആത്മീയ ജീവിതവും വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു.വ്യക്തി വികാസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ നില നില്‍പ്പിനു ഭീഷണി യാകുന്ന തരത്തിലുള്ള വളര്‍ച്ചയെ അദ്ദേഹം നിയന്ത്രിച്ചു.വ്യക്തികള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാടിതത്തിനു അദ്ദേഹം അടി വരയിട്ടു.ലോകം അത് വരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങല്‍ക്കാന് ആ മനുഷ്യന്‍ തുടക്കം കുറിച്ചത്. ലോകം കണ്ട പ്രഥമ സമ്പൂര്‍ണ വിപ്ലവമായിരുന്നു അത്.ഗോത്ര പരവും വംശീയവുമായ ഭിന്നതകളിലും സന്ഘട്ടനന്കളിലും വിഹരിച്ചിരുന്ന ഒരു ജനതയെ ഏക ദൈവ വിശ്വാസത്തിലും വ്ജ്ശ്വ സാതോടര്യതിലും അധിഷ്ടിതമായ ഒരു തത്വ ശാസ്ത്രം അദ്ദേഹം ലോകതിനാദ്യമായി പരിചയപ്പെടുത്തി.അദ്ധേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ മധ്യ പൂര്‍വ ദേശത്തിന്റെ മുക്ക് മൂല കളിലേക്കും , ആഫ്രിക്ക, ഏഷ്യ മൈനര്‍ തുടങ്ങിയ പ്രടെശങ്കളിലെക്കുംവ്യാപിക്കുകയും ഒരു സാമ്രാജ്യം കൈവരികയും ചെയ്തിട്ടും ആ മനുഷ്യന്‍ ഒന്നും സ്വന്തമായി നേടിയ‌ില്ല.സ്വാര്തത അന്യമായിരുന്നു അദ്ധേഹത്തിനു.പട്ടിണി കാരണം മുണ്ട് മുറുക്കി ഉടുക്കേണ്ടി വന്ന ഒരു പാട് നാളുകള്‍ അദ്ധേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.രണ്ടു നൂറ്റാണ്ടു കൊണ്ടു അത്ലാന്റിക് തീരം മുതല്‍ ഇന്തോനേഷ്യ വരെ വ്യാപിച്ച ആ മഹാല്ഭുതത്തിനു കാരണമായത്‌ ഖുര്‍ആണെന്ന ദിവ്യ ഗ്രന്ഥമായിരുന്നു. ആ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് മറു ഭൂമിയിലെ പ്രവാചകനായ മുഹമ്മദ് നബിയിലൂടെയും. സമ സൃഷ്ടി സ്നേഹത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട , എല്ലാ ഉച്ച നീച്ചത്വങ്ങളെയും തകര്‍ത്തെറിഞ്ഞ ആ ആദര്‍ശത്തിന്റെ പേര്‍ ഇസ്ലാം എന്നായിരുന്നു.ഒരു പുരുഷ ആയുസ്സിന്നിടയില്‍ ഇത്ര ഏറെ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു മഹാത്മാവിനെ ലോകം അന്ന് വരെ ദര്‍ശിച്ചിരുന്നില്ല.അദ്ദേഹം ഒരു ഭരണാധികാരിയായിരുന്നു, ഒരു ധാര്‍മിക വ്യവസ്ഥയുടെ ആചാര്യനായിരുന്നു, സാമൂഹ്യ പരിഷ്കര്താവായിരുന്നു. ഉദാത്തമായ മനുഷ്യ സ്നേഹമായിരുന്നു അദ്ധേഹത്തിന്റെ മുഖ മുദ്ര.സാമൂഹ്യ ജീവിതം ഈടുട്ടതാക്കിമാറ്റാന്‍ അദ്ദേഹം മുന്നോട്ടു വെച്ച ഖുര്‍ ആനിക പദ്ധതി അന്യൂനവും അദ്ധേഹത്തിന്റെ ദീര്‍ഘ ദര്ഷിത്വം വെളിവാക്കും വിധം കാലാതീതവുമായിരുന്നു.മദ്യ നിരോധം, പലിശ നിരോധം, തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം നിഷ്കൃഷ്ടമായി നടപ്പിലാക്കിയ നിയമങ്ങള്‍ സമൂഹത്തിന്റെ ഭദ്രത യില്‍ അധെത്തിനുണ്ടായിരുന്ന ആശന്ക വെളിവാക്കുന്നതോടൊപ്പം അവ സര്‍വ കാലത്തേക്കും പ്രസക്തമാണെന്നു നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നിര്‍ഭാഗ്യ വശാല്‍ ഈ ശാന്ത പ്രാകൃതനായ മനുഷ്യന്‍ , മുസ്ലിംകള്‍ അന്ത്യ പ്രവാചകനെന്നു വിശ്വസിക്കുന്ന മഹാത്മാവ്, ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി തീര്‍ന്നത് ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്. സാമൂഹ്യ ജീവിതം സുഭദ്രമാക്കുന്നതിനു വേണ്ടി അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം അളക്കാന്‍. സമൂഹംതകര്ന്നടിയുന്നതിനെതിരെ മദ്യ നിരോധവും പലിശ നിരോധവും എര്പെടുത്തിയ ഒറ്റ കാര്യം പോരെ അദ്ദേഹം എക്കാലത്തെയും വലിയ മനുഷ്യ രക്ഷകനാണെന്നു മനസ്സിലാക്കാന്‍?

No comments: