Thursday, August 7, 2008

ഭീകരത : സത്യവും മിഥ്യയും

ആഗോള തലത്തില്‍ ഗൌരവ പൂര്‍ണമായ ചര്ച്ചക്കു വിധേയം ആയിക്കൊണ്ടിരിക്കുന്ന ഒരു വിഷയം ആണിത്. രാഷ്ട്രീയമോ മറ്റോ ആയ ലക്ഷിയങ്ങള്‍ നേടി എടുക്കുന്നതിനു vendi vyavasthapitha രീതിയില്‍ നടത്തപ്പെടുന്ന ഭീഷണി കളെയോ അക്ക്രമ പ്രവര്തനങ്ങലെയോ ആണ് ഭീകരത എന്ന vആക്കിനു അര്ത്ഥം നല്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അത്ര പുതിയ ഒന്നല്ല. മുന്‍കാലങ്ങളില്‍ ഗോവെര്‍മെന്റിനെ അസ്ഥിരമാക്കാണോ ഇല്ലാതാക്കാനോ അധികൃതരെ മാത്രം ലക്ഷിയം ഇട്ടു നടത്തിയിരുന്ന ഭീകര പ്രവര്ത്തനം ഇപ്പോള്‍ വ്യത്യസ്ത രൂപ ഭാവങ്ങളോട് കൂടിയാണ് അരങ്ങേറുന്നത്. ഭീകരതയെ കൂടുതല്‍ ഭീകരം ആക്കുന്നത് ഈ പുതിയ രൂപ ഭാവങ്ങളാണ്.ആധുനിക കാലഘട്ടത്തില്‍ ഇതിനെ മേല്പ്പറഞ്ഞ ഭാവത്തില്‍ അവതരിപ്പിച്ചത് ഇസ്രേല്‍ ആണെന്നത് ഹോലോകോസ്ടിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ വിരോധാഭാസം ആയി ത്തോന്നാം . എന്നാല്‍ ഇതു സത്യം ആണ്.ഭരണകൂട ഭീകരതയുടെ പ്രോക്താക്കളും ആദ്യ കാല തല തോട്ടപ്പന്മാരും ജൂതര്‍ ആയിരുന്നു.യൂറോപ്പില്‍ എങ്ങും അവര്‍ വംശീയ വിദ്വേഷത്തിന്റെ ഇരകളായി പീധിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു കൊണ്ടിരുന്ന കാലത്തു ഹോലോകസ്ടിനുള്ള പ്രായശ്ചിത്തം എന്ന നിലയില്‍ പാശ്ചാത്യര്‍ ചെയ്തത് അവരുടെത് അല്ലാത്ത ഒരു പ്രദേശത്ത് ജൂതര്‍ക്ക് ജന്മ ഗേഹം നല്‍കുകയായിരുന്നു. അങ്ങനെ ബ്രിട്ടന്റെ കാര്‍മികത്വത്തില്‍ പാശ്ചാത്യരുടെ പാപ ഭാരം ചുമക്കേണ്ട ഗതി കേടു കേസ്സില്‍ ഉള്‍പ്പെടാത്ത പലെസ്ടീന്‍ കാരുടെ തോളില്‍ പതിച്ചു.പലെസ്ടീനില്‍ വെറും രണ്ടു ശതമാനം മാത്രമുണ്ടായിരുന്ന ജൂത ജനത അവരുടെ ജന സംഖ്യ വര്‍ധിപ്പിച്ചത് രണ്ടു മാര്‍ഗങ്ങളിലൂടെ ആയിരുന്നു. പലെസ്ടിന്‍ കാരെ വ്യവസ്ഥാപിതമായി ഉന്മൂലനം ചെയ്തു കൊണ്ടും ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ജൂതരെ പുതിയ ജന്മ ജത്തിലേക്ക് ക്ഷണിച്ചു കൊണ്ടും. നിരപരാധികളും നിരായുധരും ആയ മുന്നൂറിലേറെ പലെസ്ടിന്‍ കാരെ ധാര്‍ യാസീന്‍ ഗ്രാമത്തില്‍ വെച്ചു സിയോനിസ്റ്റ് ഭീകരതയുടെ ഹിംസാല്‍മക മുഖങ്ങള്‍ ആയ ഇര്ഗുന്‍ , സ്റെണ്ണ്‍ ഗാന്ഗ് എന്നീ ഭീകര ഗ്രൂപ്പുകള്‍ കൂട്ട ക്കൊല ചെയ്തു കൊണ്ടായിരുന്നു ഇസ്രായീല്‍ രാഷ്ട്രത്തിന്റെ അടിത്തറ പാകിയത്‌. ഇസ്രായീല്യര്‍ ഈ ശൈലി ഇപ്പോഴും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. സൈനിക- ഗോവെന്മേന്റ്റ് തുടങ്ങിയ തന്ത്ര പ്രാധാന്യം ഉള്ള കേന്ദ്രങ്ങള്‍ ലക്ഷിയം ആക്കുന്ന പഴയ ശൈലി മാറ്റി സിവിലിയന്‍ കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണവും ബോംബ് സ്ഫോടനങ്ങളും വഴി സര്‍വ നാശം വിതക്കുകയാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിടെശാടിപത്യത്തില്‍ നിന്നു മോചനം നേടാന്‍ ന്യായമായി സംഘടിച്ച പല ഗ്രൂപ്പുകളും ഈ പുതിയ ശൈലി സ്വീകരിച്ചു കാണുന്നത് ഖേദകരമാണ്.ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ ധാര്‍മികമായും മറ്റും പിന്തുണക്കാനുള്ള ഇതര രാജ്യങ്ങളുടെ പ്രതി ബദ്ധതക്ക് ഇതു വിഘാതം ആവുമെന്ന് എന്ന് പറയാതെ വയ്യ. ഭീകരതയെ സര്‍വാത്മനാ സ്വീകരിച്ചവര്‍ തന്നെ അതിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. പ്രത്യക്ശോടാഹരണം ഇസ്രായീല്‍ തന്നെ. അതിന്റെ സ്ഥാപനം മുതല്‍ ഇതു വരെ തുടര്‍ന്ന ഭീകര കൃത്യങ്ങള്‍ പലെസ്ടീന്‍ കാറില്‍ ഉണര്‍വ്വും തിരിച്ചറിവും ഉണ്ടാക്കിയതിന്റെ ഫലമായി പ്രതിരോധം കൈവെടിഞ്ഞു ഇസ്രായേലിന്റെ ഉള്ഗ്രാമാങ്ങളിലെക്കും പട്ടണങ്ങളിലേക്കും രോച്കെടുകള്‍ എയ്തു കൊണ്ടിരിക്കുന്നു. സിയോനിസ്റ്കാര്‍ നല്കിയ മോഹന വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഇശ്രെളില്‍ എത്തിപ്പെട്ട യഹൂദര്‍ നിദ്രാ ശൂന്യരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് സ്വയം തിരിച്ചറിഞ്ഞു വിപരീത പലായനം ആരംഭിച്ചിരിക്കുകയാണ്. ഭീകരതയ്ക്ക് സ്വയം രക്ഷപ്പെടാന്‍ ആവില്ലെന്നതിനു മറ്റു തെളിവുകള്‍ ആവശ്യമുണ്ടോ? ഏതു തരം ഭീകരതയും തടയപ്പെടെണ്ടാതാണ് എന്ന കാര്യത്തില്‍ പക്ഷാന്തരം ഉണ്ടാവില്ല.എന്നാല്‍ ഭീകരത എന്ന വാക്കു കേള്‍ക്കുമ്പോഴേക്കും അതിന്റെ ഉത്തരവാദിത്തം ഒരു പ്രത്യേക വിഭാഗത്തിന് കല്പിച്ചു നല്കുന്നത് ആലോചനാ ശൂന്യതയാണ്. ലോകം എന്മ്പാടും ഉള്ള തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് ഭീകരത വിതക്കുന്നിടത്താണ് വന്‍ ശക്തികളുടെയും ശിന്കിടികളുടെയും ഇരട്ട ത്താപ്പ് വ്യക്തം ആവുക.ഇക്കൂട്ടര്‍ തന്നെ ഭീകരതയ്ക്ക് നിര്‍വചനം നല്കുകയും ആരാണ് ഭീകരര്‍ എന്ന് ചൂണ്ടിക്കട്ടുകയും ചെയ്യുന്നത് അവരുടെ കാപട്യം വെളിപ്പെടുത്തുന്നു. തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ട്ടിക്കുന്നവര്‍ ആരായാലും അവരില്‍ ഭീകരത ആരോപിക്കുന്ന രീതി ശാസ്ത്രം ഭീകരതയെ വളര്താനെ ഉപകരിക്കുകയുള്ളൂ. ഒരു നിരപരാധിയെ ഭീകരനെന്ന് മുദ്ര കുത്തി തടന്കളില്‍ ആക്കിയാല്‍ ഒരു ഭീകര കുടുമ്പത്തിനു ജന്മം നല്‍കുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടതല്ലേ? ഭീകരതയ്ക്ക് ജാതിയും മതവും ഇല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം? ബോംബ് സ്ഫോടനങ്ങള്‍ നടന്ന ഉടനെ ഉത്തരവാദികള്‍ ആരെന്നു പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുന്പേ വെളിപ്പെടുത്തുന്ന അധികൃതരും സ്ഫോടനത്തിന് ഉത്തരവാടികലെന്ന നാട്യത്തില്‍ സ്വന്തം പേരും മതവും മാറ്റി പറഞ്ഞു ജനങ്ങളെ അന്ധാളിപ്പിക്കുന്ന ഫോണ്‍ വിളികള്‍ നടത്തുകയും ചെയ്യുന്നവര്‍ ഭീകരതയ്ക്ക് വെള്ളവും വളവും നല്‍കുകയല്ലേ ചെയ്യുന്നത്?

No comments: