Saturday, August 9, 2008

തെറ്റിധാരണ

കൂപ മണ്ടൂകം എന്ന വിളിപ്പേരു ഒഴിവാക്കി കിട്ടാന്‍ എന്താണൊരു വഴി എന്ന് ഭേക സുഹൃത്ത് പൊട്ടക്കിനട്ടില്‍ കിടന്നു ഗൌരവ പൂര്‍വ്വം ആലോചിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷിതമായി ഒരു ബക്കറ്റ് കിണറ്റിനുള്ളിലേക്ക് താഴ്ന്നു വരുന്നതു കണ്ട് സന്തോഷിച്ചു." ദൈവം എനിക്കിതാ വഴി കാണിച്ചു തന്നിരിക്കുന്നു " എന്ന് ഉള്ളാലെ സന്തോഷിച്ച തവള ധിടീന്നു ബക്കറ്റ് ലേക്ക് എടുത്തു ചാടി. കിണറ്റിനു പുറത്ത് എത്തിയ തവള അത്ഭുതം കൊണ്ടു വാ പൊളിച്ചു. "ഇത്ര വിശാലമായ ഒരു ലോകം ഞാനിതു വരെ കണ്ടിട്ടില്ലല്ലോ " എന്ന് ആശ്ചര്യ പൂര്‍വ്വം ചിന്തിച്ചു. ഇനി ആരും തന്നെ കിണറ്റിലെ തവള എന്ന് വിളിക്കില്ലല്ലോ എന്നാശ്വാസം കൊണ്ട തവള അതിരറ്റ ആഹ്ലാദത്തോടെ ചുറ്റും നോക്കി.ലോകം എമ്പാടും കിണറുകള്‍ മാത്രമെ ഉള്ളോ തവള ചുറ്റും കണ്ട വെള്ളം നിറഞ്ഞ കുഴികളിലേക്ക് നോക്കി സ്വയം ചോദിച്ചു. " സാരമില്ല ഒന്നുമില്ലെങ്ങില്‍ മറ്റു ഭേക സുഹൃത്തുക്കളെ കണ്ടും കൊണ്ടു കഴിയാമല്ലോ, പുള്ളിക്കാരന്‍ ചിന്തിച്ചു.ആദ്യത്തെ സന്തോഷം നഷ്ടം ആയ തവള ആദ്യം കണ്ട കുഴിയിലേക്ക് ചാടി നൈരാശ്യം ഇല്ലെന്നു ഭാവിച്ചു. താന്‍ ഇത്രയും കാലം കഴിഞ്ഞു കൂടിയ കിണറ്റില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു വിപത്ത് കരയില്‍ പതുങ്ങിയിരിക്കുന്നത് പാവം ശ്രദ്ധിച്ചിരുന്നില്ല. എന്തോ ശബ്ദം കെട്ട് തവള തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരു നീണ്ട കൊക്ക് അതിനെ കൊക്കിലാക്കിയിരുന്നു.ബാഹ്യ ലോകത്തിന്റെ പകിട്ടിനെ കുറിച്ചുള്ള തെറ്റി ധാരണ വരുത്തിയ വിന!

No comments: