Tuesday, August 19, 2008
ആരായിരുന്നു ആ മനുഷ്യന്‍?
കുറെ നൂറ്റാണ്ടുകള്‍ക്കു മുന്പ് ലോകത്തിന്റെ ഏറെയൊന്നും അറിയപ്പെടാത്ത ഒരു മറു പ്രദേശത്ത് ഒരു മനുഷ്യന്‍ ജനിച്ചു. ദാക്ഷിണ്യമില്ലാത്ത ഭൂപ്രകൃതിയും തീക്ഷ്ണത യേറിയ കാലാവസ്ഥയും സാധാരണ ജീവിതം പോലും അസാധ്യവും ദുസ്സഹവും ആക്കുന്ന അത്തരമൊരു പ്രദേശത്ത് നിന്നും ക്ഷിപ്രവും ദൂര വ്യാപകവുമായ ഒരു വിപ്ലവത്തിന് നാന്ദി കുറിക്കപ്പെടുമെന്നു ആരും കരുതാനിടയില്ല. എങ്കിലും അത് സംഭവിച്ചു. പെട്ടെന്നായിരുന്നു അത്. നാലു പതിറ്റാണ്ടോളം ധ്യാനത്തിന്റെയും മനനത്തിന്റെയും വഴികളിലൂടെ മാത്രം സഞ്ചരിച്ച വെറും സാധാരണക്കാരനായ ഒരു മനുഷ്യന് അത് സാധിച്ചു.ദിഗന്തന്ഗലില് മുഴങ്ങുന്ന വെള്ളിടി പോലെ ആ മനുഷ്യ വക്ത്രത്തില്‍ നിന്നും ഉതിര്‍ന്ന ആദ്യ വചനങ്ങള്‍ മാറ്റത്തിന്റെ അലയൊലിയായി ഭൂഖണ്ഡത്തില്‍ നിന്നു ഭൂഖണ്ടാത്തിലേക്ക് പരന്നൊഴുകി. ലോക ചരിത്രത്തിന്റെ എഴുതപ്പെട്ടതും അല്ലാത്തതുമായ ഒരു സംസ്കാരത്തിനും അവകാശപ്പെടാനാവാത്ത സവിശേഷതകള്‍ സ്വന്തമായ അന്യൂനവും നവീനവുമായ ജീവിത രീതിയുടെ അവതരണം.ദൈവത്തിന്റെ ഏകത്വവും മനുഷ്യന്റെ സാര്‍വ ലൌകികമായ സാഹോദര്യവും ഊന്നി പ്പറയുന്ന ഒരു നീതി ശാസ്ത്രം ആദ്യമായി പ്രഘോഷിക്കപ്പെടുകയായിരുന്നു, ഒട്ടേറെ വിപ്ലവങ്ങള്‍ ലോകത്ത് അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും ചില പ്രത്യേക മേഖലകളില്‍ പരിമിതമായിരുന്നു.ഭരണ മാറ്റം ഉദാഹരണം.പ്രാകൃത സാമൂഹിക ക്രമങ്ങള്‍ വ്യക്തി/രാജ വാഴ്ച്ചകള്‍ക്ക് വഴി മാറി കൊടുത്തപ്പോള്‍ ഭരണത്തോടുള്ള അപ്രീതി കാരണമോ അധികാരത്തോടുള്ള മോഹം മൂലമോ അധികാരത്തില്‍ വാഴുന്നവര്‍ക്കെതിരെ ജനങ്ങളോ അധികാര മോഹി കലോ ഭരണ കര്‍ത്താക്കളെ ഇല്ലായ്മ ചെയ്തു പുതിയ ഭരണം സ്ഥാപിച്ചിരുന്നു.ഈ മാറ്റങ്ങളെ വിപ്ലവങ്ങളായി വ്യവ ഹരിക്കരുന്ടെങ്ങിലും ഭരണ മാട്ടത്തിനപ്പുരം അവ സാമൂഹ്യ ജീവിതത്തില്‍ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല.ഫ്രെന്ച്ച് വിപ്ലവവും റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവവും ഭരണകൂടത്തിന്റെ അഴിമതി,ജനദ്രോഹ നടപടികള്‍ എന്നിവയുടെ പ്രത്യാഘാതമായി സംഭവിച്ചതായിരുന്നു.വിപ്ലവം എന്നാല്‍ അവസ്ഥാ മാറ്റം എന്ന് ചുരുക്കി പറയാം. ഭൌതികവും, ആത്മീയവും ,സാമൂഹികവും, സാമ്പത്തികവുമായ മനുഷ്യ ജീവിതത്തിന്റെ നിഖില മേഖല കളിലും സമ്പൂര്‍ണ മാറ്റം വരുത്തിയ ഒരു വിപ്ലവമായിരുന്നു മരുഭൂമിയിലെ ആ മനുഷ്യന്‍ നടത്തിയത്.സൃഷ്ടാവിനെയും സൃഷ്ടികളേയും സു ധ്രിദമായി ബന്ധിപ്പിക്കുന്ന ഒരാശയം അതിന് മുന്പ് ലോകര്‍ക്ക് അന്യമായിരുന്നു. വ്യക്തി സ്വാതന്ത്ര്ര്യം നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ ഭദ്രത ഉറപ്പു വരുത്തുന്ന ഒരു സാമൂഹിക ക്രമമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.ആത്മീയതയെയും ഭൌതികതയെയും അദ്ദേഹം രണ്ടായി കണ്ടില്ല.ദൈവ വിശ്വാസം അദ്ധേഹത്തിന്റെ ദ്രിഷ്ടിയില്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ട സന്യാസ ജീവിതം നയിക്കാന്‍ ഉള്ളതായിരുന്നില്ല.ലൌകിക ജീവിതം ത്യജിച്ചു കൊണ്ടുല്ലതായിരുന്നില്ല അദ്ദേഹം വിഭാവനം ചെയ്ത സാമൂഹ്യ ജീവിതം.ആ കാല മാത്രയും ആത്മീയാചാര്യന്മാര്‍ പഠിപ്പിച്ചു തന്നതില്‍ നിന്നു വ്യത്യസ്തമായ ഒരു രീതി ആയിരുന്നു ഇതും.സമൂഹത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിച്ചു കൊണ്ടു തന്നെ വ്യക്തി ജീവിതവും ആത്മീയ ജീവിതവും വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു.വ്യക്തി വികാസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ സമൂഹത്തിന്റെ നില നില്‍പ്പിനു ഭീഷണി യാകുന്ന തരത്തിലുള്ള വളര്‍ച്ചയെ അദ്ദേഹം നിയന്ത്രിച്ചു.വ്യക്തികള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാടിതത്തിനു അദ്ദേഹം അടി വരയിട്ടു.ലോകം അത് വരെ കണ്ടിട്ടില്ലാത്ത മാറ്റങ്ങല്‍ക്കാന് ആ മനുഷ്യന്‍ തുടക്കം കുറിച്ചത്. ലോകം കണ്ട പ്രഥമ സമ്പൂര്‍ണ വിപ്ലവമായിരുന്നു അത്.ഗോത്ര പരവും വംശീയവുമായ ഭിന്നതകളിലും സന്ഘട്ടനന്കളിലും വിഹരിച്ചിരുന്ന ഒരു ജനതയെ ഏക ദൈവ വിശ്വാസത്തിലും വ്ജ്ശ്വ സാതോടര്യതിലും അധിഷ്ടിതമായ ഒരു തത്വ ശാസ്ത്രം അദ്ദേഹം ലോകതിനാദ്യമായി പരിചയപ്പെടുത്തി.അദ്ധേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ മധ്യ പൂര്‍വ ദേശത്തിന്റെ മുക്ക് മൂല കളിലേക്കും , ആഫ്രിക്ക, ഏഷ്യ മൈനര്‍ തുടങ്ങിയ പ്രടെശങ്കളിലെക്കുംവ്യാപിക്കുകയും ഒരു സാമ്രാജ്യം കൈവരികയും ചെയ്തിട്ടും ആ മനുഷ്യന്‍ ഒന്നും സ്വന്തമായി നേടിയില്ല.സ്വാര്തത അന്യമായിരുന്നു അദ്ധേഹത്തിനു.പട്ടിണി കാരണം മുണ്ട് മുറുക്കി ഉടുക്കേണ്ടി വന്ന ഒരു പാട് നാളുകള്‍ അദ്ധേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.രണ്ടു നൂറ്റാണ്ടു കൊണ്ടു അത്ലാന്റിക് തീരം മുതല്‍ ഇന്തോനേഷ്യ വരെ വ്യാപിച്ച ആ മഹാല്ഭുതത്തിനു കാരണമായത് ഖുര്‍ആണെന്ന ദിവ്യ ഗ്രന്ഥമായിരുന്നു. ആ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് മറു ഭൂമിയിലെ പ്രവാചകനായ മുഹമ്മദ് നബിയിലൂടെയും. സമ സൃഷ്ടി സ്നേഹത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട , എല്ലാ ഉച്ച നീച്ചത്വങ്ങളെയും തകര്‍ത്തെറിഞ്ഞ ആ ആദര്‍ശത്തിന്റെ പേര്‍ ഇസ്ലാം എന്നായിരുന്നു.ഒരു പുരുഷ ആയുസ്സിന്നിടയില്‍ ഇത്ര ഏറെ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു മഹാത്മാവിനെ ലോകം അന്ന് വരെ ദര്‍ശിച്ചിരുന്നില്ല.അദ്ദേഹം ഒരു ഭരണാധികാരിയായിരുന്നു, ഒരു ധാര്‍മിക വ്യവസ്ഥയുടെ ആചാര്യനായിരുന്നു, സാമൂഹ്യ പരിഷ്കര്താവായിരുന്നു. ഉദാത്തമായ മനുഷ്യ സ്നേഹമായിരുന്നു അദ്ധേഹത്തിന്റെ മുഖ മുദ്ര.സാമൂഹ്യ ജീവിതം ഈടുട്ടതാക്കിമാറ്റാന്‍ അദ്ദേഹം മുന്നോട്ടു വെച്ച ഖുര്‍ ആനിക പദ്ധതി അന്യൂനവും അദ്ധേഹത്തിന്റെ ദീര്‍ഘ ദര്ഷിത്വം വെളിവാക്കും വിധം കാലാതീതവുമായിരുന്നു.മദ്യ നിരോധം, പലിശ നിരോധം, തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം നിഷ്കൃഷ്ടമായി നടപ്പിലാക്കിയ നിയമങ്ങള്‍ സമൂഹത്തിന്റെ ഭദ്രത യില്‍ അധെത്തിനുണ്ടായിരുന്ന ആശന്ക വെളിവാക്കുന്നതോടൊപ്പം അവ സര്‍വ കാലത്തേക്കും പ്രസക്തമാണെന്നു നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. നിര്‍ഭാഗ്യ വശാല്‍ ഈ ശാന്ത പ്രാകൃതനായ മനുഷ്യന്‍ , മുസ്ലിംകള്‍ അന്ത്യ പ്രവാചകനെന്നു വിശ്വസിക്കുന്ന മഹാത്മാവ്, ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി തീര്‍ന്നത് ചരിത്രത്തിലെ ഒരു വിരോധാഭാസമാണ്. സാമൂഹ്യ ജീവിതം സുഭദ്രമാക്കുന്നതിനു വേണ്ടി അദ്ദേഹം മുന്നോട്ടു വെച്ച ആശയങ്ങള്‍ മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം അളക്കാന്‍. സമൂഹംതകര്ന്നടിയുന്നതിനെതിരെ മദ്യ നിരോധവും പലിശ നിരോധവും എര്പെടുത്തിയ ഒറ്റ കാര്യം പോരെ അദ്ദേഹം എക്കാലത്തെയും വലിയ മനുഷ്യ രക്ഷകനാണെന്നു മനസ്സിലാക്കാന്‍?
Saturday, August 9, 2008
തെറ്റിധാരണ
കൂപ മണ്ടൂകം എന്ന വിളിപ്പേരു ഒഴിവാക്കി കിട്ടാന്‍ എന്താണൊരു വഴി എന്ന് ഭേക സുഹൃത്ത് പൊട്ടക്കിനട്ടില്‍ കിടന്നു ഗൌരവ പൂര്‍വ്വം ആലോചിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷിതമായി ഒരു ബക്കറ്റ് കിണറ്റിനുള്ളിലേക്ക് താഴ്ന്നു വരുന്നതു കണ്ട് സന്തോഷിച്ചു." ദൈവം എനിക്കിതാ വഴി കാണിച്ചു തന്നിരിക്കുന്നു " എന്ന് ഉള്ളാലെ സന്തോഷിച്ച തവള ധിടീന്നു ബക്കറ്റ് ലേക്ക് എടുത്തു ചാടി. കിണറ്റിനു പുറത്ത് എത്തിയ തവള അത്ഭുതം കൊണ്ടു വാ പൊളിച്ചു. "ഇത്ര വിശാലമായ ഒരു ലോകം ഞാനിതു വരെ കണ്ടിട്ടില്ലല്ലോ " എന്ന് ആശ്ചര്യ പൂര്‍വ്വം ചിന്തിച്ചു. ഇനി ആരും തന്നെ കിണറ്റിലെ തവള എന്ന് വിളിക്കില്ലല്ലോ എന്നാശ്വാസം കൊണ്ട തവള അതിരറ്റ ആഹ്ലാദത്തോടെ ചുറ്റും നോക്കി.ലോകം എമ്പാടും കിണറുകള്‍ മാത്രമെ ഉള്ളോ തവള ചുറ്റും കണ്ട വെള്ളം നിറഞ്ഞ കുഴികളിലേക്ക് നോക്കി സ്വയം ചോദിച്ചു. " സാരമില്ല ഒന്നുമില്ലെങ്ങില്‍ മറ്റു ഭേക സുഹൃത്തുക്കളെ കണ്ടും കൊണ്ടു കഴിയാമല്ലോ, പുള്ളിക്കാരന്‍ ചിന്തിച്ചു.ആദ്യത്തെ സന്തോഷം നഷ്ടം ആയ തവള ആദ്യം കണ്ട കുഴിയിലേക്ക് ചാടി നൈരാശ്യം ഇല്ലെന്നു ഭാവിച്ചു. താന്‍ ഇത്രയും കാലം കഴിഞ്ഞു കൂടിയ കിണറ്റില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു വിപത്ത് കരയില്‍ പതുങ്ങിയിരിക്കുന്നത് പാവം ശ്രദ്ധിച്ചിരുന്നില്ല. എന്തോ ശബ്ദം കെട്ട് തവള തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരു നീണ്ട കൊക്ക് അതിനെ കൊക്കിലാക്കിയിരുന്നു.ബാഹ്യ ലോകത്തിന്റെ പകിട്ടിനെ കുറിച്ചുള്ള തെറ്റി ധാരണ വരുത്തിയ വിന!
Thursday, August 7, 2008
ഭീകരത : സത്യവും മിഥ്യയും
ആഗോള തലത്തില്‍ ഗൌരവ പൂര്‍ണമായ ചര്ച്ചക്കു വിധേയം ആയിക്കൊണ്ടിരിക്കുന്ന ഒരു വിഷയം ആണിത്. രാഷ്ട്രീയമോ മറ്റോ ആയ ലക്ഷിയങ്ങള്‍ നേടി എടുക്കുന്നതിനു vendi vyavasthapitha രീതിയില്‍ നടത്തപ്പെടുന്ന ഭീഷണി കളെയോ അക്ക്രമ പ്രവര്തനങ്ങലെയോ ആണ് ഭീകരത എന്ന vആക്കിനു അര്ത്ഥം നല്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അത്ര പുതിയ ഒന്നല്ല. മുന്‍കാലങ്ങളില്‍ ഗോവെര്‍മെന്റിനെ അസ്ഥിരമാക്കാണോ ഇല്ലാതാക്കാനോ അധികൃതരെ മാത്രം ലക്ഷിയം ഇട്ടു നടത്തിയിരുന്ന ഭീകര പ്രവര്ത്തനം ഇപ്പോള്‍ വ്യത്യസ്ത രൂപ ഭാവങ്ങളോട് കൂടിയാണ് അരങ്ങേറുന്നത്. ഭീകരതയെ കൂടുതല്‍ ഭീകരം ആക്കുന്നത് ഈ പുതിയ രൂപ ഭാവങ്ങളാണ്.ആധുനിക കാലഘട്ടത്തില്‍ ഇതിനെ മേല്പ്പറഞ്ഞ ഭാവത്തില്‍ അവതരിപ്പിച്ചത് ഇസ്രേല്‍ ആണെന്നത് ഹോലോകോസ്ടിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ വിരോധാഭാസം ആയി ത്തോന്നാം . എന്നാല്‍ ഇതു സത്യം ആണ്.ഭരണകൂട ഭീകരതയുടെ പ്രോക്താക്കളും ആദ്യ കാല തല തോട്ടപ്പന്മാരും ജൂതര്‍ ആയിരുന്നു.യൂറോപ്പില്‍ എങ്ങും അവര്‍ വംശീയ വിദ്വേഷത്തിന്റെ ഇരകളായി പീധിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു കൊണ്ടിരുന്ന കാലത്തു ഹോലോകസ്ടിനുള്ള പ്രായശ്ചിത്തം എന്ന നിലയില്‍ പാശ്ചാത്യര്‍ ചെയ്തത് അവരുടെത് അല്ലാത്ത ഒരു പ്രദേശത്ത് ജൂതര്‍ക്ക് ജന്മ ഗേഹം നല്‍കുകയായിരുന്നു. അങ്ങനെ ബ്രിട്ടന്റെ കാര്‍മികത്വത്തില്‍ പാശ്ചാത്യരുടെ പാപ ഭാരം ചുമക്കേണ്ട ഗതി കേടു കേസ്സില്‍ ഉള്‍പ്പെടാത്ത പലെസ്ടീന്‍ കാരുടെ തോളില്‍ പതിച്ചു.പലെസ്ടീനില്‍ വെറും രണ്ടു ശതമാനം മാത്രമുണ്ടായിരുന്ന ജൂത ജനത അവരുടെ ജന സംഖ്യ വര്‍ധിപ്പിച്ചത് രണ്ടു മാര്‍ഗങ്ങളിലൂടെ ആയിരുന്നു. പലെസ്ടിന്‍ കാരെ വ്യവസ്ഥാപിതമായി ഉന്മൂലനം ചെയ്തു കൊണ്ടും ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള ജൂതരെ പുതിയ ജന്മ ജത്തിലേക്ക് ക്ഷണിച്ചു കൊണ്ടും. നിരപരാധികളും നിരായുധരും ആയ മുന്നൂറിലേറെ പലെസ്ടിന്‍ കാരെ ധാര്‍ യാസീന്‍ ഗ്രാമത്തില്‍ വെച്ചു സിയോനിസ്റ്റ് ഭീകരതയുടെ ഹിംസാല്‍മക മുഖങ്ങള്‍ ആയ ഇര്ഗുന്‍ , സ്റെണ്ണ്‍ ഗാന്ഗ് എന്നീ ഭീകര ഗ്രൂപ്പുകള്‍ കൂട്ട ക്കൊല ചെയ്തു കൊണ്ടായിരുന്നു ഇസ്രായീല്‍ രാഷ്ട്രത്തിന്റെ അടിത്തറ പാകിയത്. ഇസ്രായീല്യര്‍ ഈ ശൈലി ഇപ്പോഴും തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു. സൈനിക- ഗോവെന്മേന്റ്റ് തുടങ്ങിയ തന്ത്ര പ്രാധാന്യം ഉള്ള കേന്ദ്രങ്ങള്‍ ലക്ഷിയം ആക്കുന്ന പഴയ ശൈലി മാറ്റി സിവിലിയന്‍ കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണവും ബോംബ് സ്ഫോടനങ്ങളും വഴി സര്‍വ നാശം വിതക്കുകയാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിടെശാടിപത്യത്തില്‍ നിന്നു മോചനം നേടാന്‍ ന്യായമായി സംഘടിച്ച പല ഗ്രൂപ്പുകളും ഈ പുതിയ ശൈലി സ്വീകരിച്ചു കാണുന്നത് ഖേദകരമാണ്.ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരെ ധാര്‍മികമായും മറ്റും പിന്തുണക്കാനുള്ള ഇതര രാജ്യങ്ങളുടെ പ്രതി ബദ്ധതക്ക് ഇതു വിഘാതം ആവുമെന്ന് എന്ന് പറയാതെ വയ്യ. ഭീകരതയെ സര്‍വാത്മനാ സ്വീകരിച്ചവര്‍ തന്നെ അതിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. പ്രത്യക്ശോടാഹരണം ഇസ്രായീല്‍ തന്നെ. അതിന്റെ സ്ഥാപനം മുതല്‍ ഇതു വരെ തുടര്‍ന്ന ഭീകര കൃത്യങ്ങള്‍ പലെസ്ടീന്‍ കാറില്‍ ഉണര്‍വ്വും തിരിച്ചറിവും ഉണ്ടാക്കിയതിന്റെ ഫലമായി പ്രതിരോധം കൈവെടിഞ്ഞു ഇസ്രായേലിന്റെ ഉള്ഗ്രാമാങ്ങളിലെക്കും പട്ടണങ്ങളിലേക്കും രോച്കെടുകള്‍ എയ്തു കൊണ്ടിരിക്കുന്നു. സിയോനിസ്റ്കാര്‍ നല്കിയ മോഹന വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഇശ്രെളില്‍ എത്തിപ്പെട്ട യഹൂദര്‍ നിദ്രാ ശൂന്യരായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് സ്വയം തിരിച്ചറിഞ്ഞു വിപരീത പലായനം ആരംഭിച്ചിരിക്കുകയാണ്. ഭീകരതയ്ക്ക് സ്വയം രക്ഷപ്പെടാന്‍ ആവില്ലെന്നതിനു മറ്റു തെളിവുകള്‍ ആവശ്യമുണ്ടോ? ഏതു തരം ഭീകരതയും തടയപ്പെടെണ്ടാതാണ് എന്ന കാര്യത്തില്‍ പക്ഷാന്തരം ഉണ്ടാവില്ല.എന്നാല്‍ ഭീകരത എന്ന വാക്കു കേള്‍ക്കുമ്പോഴേക്കും അതിന്റെ ഉത്തരവാദിത്തം ഒരു പ്രത്യേക വിഭാഗത്തിന് കല്പിച്ചു നല്കുന്നത് ആലോചനാ ശൂന്യതയാണ്. ലോകം എന്മ്പാടും ഉള്ള തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് ഭീകരത വിതക്കുന്നിടത്താണ് വന്‍ ശക്തികളുടെയും ശിന്കിടികളുടെയും ഇരട്ട ത്താപ്പ് വ്യക്തം ആവുക.ഇക്കൂട്ടര്‍ തന്നെ ഭീകരതയ്ക്ക് നിര്‍വചനം നല്കുകയും ആരാണ് ഭീകരര്‍ എന്ന് ചൂണ്ടിക്കട്ടുകയും ചെയ്യുന്നത് അവരുടെ കാപട്യം വെളിപ്പെടുത്തുന്നു. തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ട്ടിക്കുന്നവര്‍ ആരായാലും അവരില്‍ ഭീകരത ആരോപിക്കുന്ന രീതി ശാസ്ത്രം ഭീകരതയെ വളര്താനെ ഉപകരിക്കുകയുള്ളൂ. ഒരു നിരപരാധിയെ ഭീകരനെന്ന് മുദ്ര കുത്തി തടന്കളില്‍ ആക്കിയാല്‍ ഒരു ഭീകര കുടുമ്പത്തിനു ജന്മം നല്‍കുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കേണ്ടതല്ലേ? ഭീകരതയ്ക്ക് ജാതിയും മതവും ഇല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം? ബോംബ് സ്ഫോടനങ്ങള്‍ നടന്ന ഉടനെ ഉത്തരവാദികള്‍ ആരെന്നു പ്രാഥമിക അന്വേഷണം പോലും നടത്തുന്നതിന് മുന്പേ വെളിപ്പെടുത്തുന്ന അധികൃതരും സ്ഫോടനത്തിന് ഉത്തരവാടികലെന്ന നാട്യത്തില്‍ സ്വന്തം പേരും മതവും മാറ്റി പറഞ്ഞു ജനങ്ങളെ അന്ധാളിപ്പിക്കുന്ന ഫോണ്‍ വിളികള്‍ നടത്തുകയും ചെയ്യുന്നവര്‍ ഭീകരതയ്ക്ക് വെള്ളവും വളവും നല്‍കുകയല്ലേ ചെയ്യുന്നത്?
Subscribe to:
Comments (Atom)

